ഫ്ലോറിഡ: മാർത്തോമ്മാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡയിലെ വനിതാ അംഗങ്ങൾ, സേവികാസംഘത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര വേൾഡ് ഡേ ഓഫ് പ്രയർ ഭക്തിപുരസ്കരം ആഘോഷിച്ചു.
നൈജീരിയയിലെ സ്ത്രീകൾ തയാറാക്കിയ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയായിരുന്നു ശുശ്രൂഷ. ചടങ്ങിന്റെ ഭാഗമായി നൈജീരിയൻ വേഷങ്ങൾ ധരിച്ച സ്ത്രീകൾ ഘോഷയാത്രകളും സ്കിറ്റുകളും പ്രദർശനങ്ങളും നടത്തി.
നൈജീരിയയുടെ ചരിത്രവും സംസ്കാരവും വരച്ചു കാട്ടുന്ന വസ്ത്ര ധാരണവും മറ്റു പ്രദർശനങ്ങളും ഈ പ്രോഗ്രാമിന് മാറ്റുകൂട്ടി. എല്ലാവർക്കും നൈജീരിക്കാരുടെ ആഹാരം തയാറാക്കി വിളമ്പിയത് നൂതന അനുഭവമായി.